കേരളീയ പ്രവാസി ക്ഷേമനിധി ബോർഡ് ഇൻ്റഗ്രേഷൻ സംബന്ധിച്ച്
22-01-2024 / By Staff
പ്രവാസി സേവാകേന്ദ്ര കളുടെ ശ്രദ്ധയ്ക്ക് വിഷയം: കേരളീയ പ്രവാസി ക്ഷേമനിധി ബോർഡ് ഇൻ്റഗ്രേഷൻ സംബന്ധിച്ച് മാന്യരെ ... 2023 ഒക്ടോബർ മാസത്തിലെ സർക്കുലറിൽ 2023 സെപ്തംബർ 16 - ലെ പ്രവാസി ക്ഷേമനിധി ബോർഡുമായി പ്രവാസിസ് ലിമിറ്റഡ് ഭരണസമിതി നടത്തിയ ചർച്ചകളെ കുറിച്ച് സൂചിപ്പിക്കുക ഉണ്ടായിരുന്നു. ആയതിൻ്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി മാസം മുതൽ കേരളീയ പ്രവാസി ക്ഷേമനിധി ബോർഡ് നമ്മളുമായുള്ള ധാരണപ്രകാരം ഇൻ്റഗ്രേഷൻ നടപടിക്രമങ്ങൾ വരികയാണ് . അതുകൊണ്ടു തന്നെ പ്രവാസി ക്ഷേമനിധി അംശാദായം അടവുകൾ മൈനസ് ബാലൻസ് ഉള്ളവർക്ക് ചെയ്യാൻ സാധിക്കുകയില്ല എന്ന് അറിയിക്കുന്നു. ഏതെങ്കിലും പ്രവാസി സേവാ കേന്ദ്രങ്ങൾ മൈനസ് ബാലൻസായി നിൽക്കുന്നുണ്ടെങ്കിൽ ഈ മാസം 26 നകം ക്ലിയർ ചെയ്യണമെന്ന് അറിയിക്കുന്നു. കൂടാതെ പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ,അംശാദായം അടവ് തുടങ്ങി പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ചെയ്യാത്ത പ്രവാസി സേവാ കേന്ദ്രങ്ങളുണ്ടെങ്കിൽ പ്രവാസി സേവാ കേന്ദ്രയുടെ ഔദ്യോഗിക ബോർഡു വെച്ചുള്ള സേവനങ്ങൾ ചെയ്യേണ്ടതില്ല എന്നും തീരുമാനമായ വിവരം അറിയിക്കുന്നു. നാളിതുവരെയുണ്ടായിരുന്ന സഹകരണം തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രവാസി സേവാ കേന്ദ്ര ഹെഡ് ഓഫീസ് മലപ്പുറം