PAN CARD announcement
15-11-2024 / By Staff
പ്രിയപ്പെട്ട സേവാകേന്ദ്രങ്ങളെ , UTI വഴി പാൻ കാർഡ് ചെയുന്ന പ്രവാസി സേവാകേന്ദ്രങ്ങൾ നിർബന്ധമായും സ്ഥാപന ഉടമയുടെ പേരിലുള്ള പാൻ കാർഡും, സ്ഥാപന ഉടമയുടെ കേരള പോലീസ് വ്യക്തിഗത ക്ലീറെൻസ് നൽകുന്ന തുണ സൈറ്റിൽ നിന്നും ലഭിക്കുന്ന പോലീസ് ക്ലീറെൻസ് സെര്ടിഫിക്കറ്റും (PCC ) പാൻ കാർഡ് സൈറ്റിൽ നിർബന്ധമായും അപ്‌ലോഡ് ചെയ്യേണ്ടതാണ് .അല്ലാത്തപക്ഷം സൈറ്റ് ലഭ്യമാകില്ല എന്ന് പാൻ കാർഡ് ഹെഡ് ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട് .ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഹെഡ് ഓഫീസുമായി ബന്ധപെടുക. തുണ സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ നൽകി ലോഗിൻ ചെയ്തു Certificate of Non-involvement in ഒഫൻസ്സ് ഓപ്ഷൻ എടുത്ത് Purpose of Certificate-Local EMPLOYMENT എന്നും If others, specify- FOR A COMPANY എന്നും നൽകുക . .ഇതിന്റെ കൂടെ ഒരു വെള്ളപേപ്പറിൽ പാൻ കാർഡ് ചെയ്യാനുള്ള ആവശ്യാർഥം എന്നുള്ള രീതിയിൽ ഒരു റിക്വസ്റ്റ് ലെറ്റർ തയ്യാറാക്കി സേവാകേന്ദ്ര സീൽ ചെയ്തു സപ്പോർട്ടിങ് ഡോക്യുമെന്റ് ആയി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.